നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ചു വീണ്ടും ബി.ജെ.പി; ഏഴ്​ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി

single-img
21 October 2018

നിലക്കൽ: നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും​ ബി.ജെ.പി പ്രതിഷേധം. ഏഴ്​ ബി.ജെ.പി പ്രവർത്തകരാണ്​ നിരോധനാജ്ഞ ലംഘനം നടത്തിയത്​. ബി.ജെ.പി സംസ്ഥാന നേതാവ്​ പി.എം വേലായുധ​ൻ ഉൾപ്പടെയുള്ള ഏഴംഗ സംഘം കാറിലെത്തിയാണ്​ പ്രതിഷേധിച്ചത്​​.

ഇവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി​. കഴിഞ്ഞ ദിവസവും നിലക്കലിൽ നിരോധനാജ്ഞ ലംഘനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്ക​ളായ​ ജെ.ആർ പത്​മകുമാറിനെയും എ.എൻ രാധകൃഷ്​ണനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

നിലക്കലിൽ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി കനത്ത ജാഗ്രതയാണ്​ പൊലീസ്​ പുലർത്തുന്നത്​. നിലക്കലിൽ വീണ്ടും സംഘർഷമുണ്ടായാൽ അത്​ കാര്യങ്ങൾ കൈവിട്ട്​ പോവുന്നതിലേക്ക്​ നയിക്കുമെന്ന്​ പൊലീസിന്​ ആശങ്കയുണ്ട്​. അതേ സമയം, നിലക്കലിലേക്കുള്ള യാത്രമധ്യ ബി.ജെ.പി സംസ്ഥാന നേതാക്കളെ തിരിച്ചറിയാൻ പൊലീസിന്​ സാധിച്ചില്ല.