Health & Fitness

സെക്സിന് നേരവും കാലവും നോക്കണോ?: ഡോക്ടർമാര്‍ പറയുന്നു

ആധുനികകാലത്തെ തിരക്ക് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ദാമ്പത്യത്തിലെ ലൈംഗികതയെയാണ് എന്ന് പഠനങ്ങൾ. മുപ്പതുമുതല്‍ നാല്‍പ്പതു ശതമാനം വരെ ആളുകള്‍ ലൈംഗിക അസംതൃപ്തിയോ ലൈംഗികപ്രശ്‌നങ്ങളോ നേരിടുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു. ശാരീരികവും മാനസികവുമായ ഉണര്‍വ് നല്‍കുന്ന സെക്‌സ് പൂര്‍ണമായി ഉപേക്ഷിക്കാന്‍ കഴിയില്ല. അത് ആരോഗ്യകരവുമല്ല.

സെക്‌സ് രാത്രിതന്നെ വേണമെന്ന് നിര്‍ബന്ധമില്ല. രാത്രിജോലിയുള്ളവര്‍ക്ക് പകല്‍സമയമാണ് കൈയിലുള്ളത്. ആ സമയംവേണം ആനന്ദം കണ്ടെത്താനായി ഒരുമിക്കേണ്ടത്. സെക്‌സിന് ഏറ്റവും മികച്ച സമയം പകല്‍നേരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതില്‍തന്നെ പുലര്‍കാലത്തെസെക്‌സിന് അത്്ഭുതങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പങ്കാളികള്‍ മനസ്സുവെച്ചാല്‍ പകല്‍സമയത്തും സെക്‌സ് ആസ്വദിക്കാന്‍ കഴിയുമെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.എ.ബഷീര്‍കുട്ടി പറയുന്നു.

‘സമയവും സാഹചര്യവും അനുകൂലമാക്കിയാല്‍ പകലും സെക്‌സ് ആസ്വദിക്കാം. പക്ഷേ അതിന് ദമ്പതികളുടെ മനോഭാവം മാറണം. ജൈവപരവും മാനസികവുമായ തയ്യാറെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്’. പ്രഭാതത്തിലെ സെക്സ് ദിവസം മുഴുവന്‍ ആക്ടീവാക്കി നിലനിര്‍ത്തും. രാവിലെ ഒരുകപ്പ് കാപ്പി കുടിക്കുന്നതിനേക്കാള്‍ ഉന്‍മേഷം പുലര്‍ച്ചെയുള്ള സെക്‌സിലൂടെ ലഭിക്കും. ഇതൊന്നും വെറുതേ പറയുന്നതല്ല, ശാസ്ത്രീയമായ തെളിവുകളുണ്ട്. ഊര്‍ജനില ഏറ്റവും കൂടുതലുള്ള സമയമാണ് പുലര്‍കാലം. ലൈംഗികോത്തേജനം നല്‍കുന്ന ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഈ നേരം കൂടുതലായിരിക്കും. ഇത് കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നതും ഊര്‍ജസ്വലവുമായ സെക്‌സിന് സഹായിക്കും.

രാവിലെ എഴുന്നേറ്റ് ഉടനേ സെക്‌സിലേക്ക് കടക്കരുത്. അതിന് ചില തയ്യാറെടുപ്പുകള്‍ വേണം. പ്രഭാതകൃത്യങ്ങള്‍ ചെയ്തശേഷം വേണം സെക്‌സിനായി ഒരുങ്ങാന്‍. രാവിലെയുള്ള സെക്‌സിന് ഇനിയും ഗുണങ്ങളേറെയുണ്ട്. രാവിലെ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്‍ഡിയോ വര്‍ക്ക്ഔട്ടുകളിലൊന്നാണ് സെക്‌സ്. ജിമ്മിലെ വര്‍ക്ക്ഔട്ടിന് തുല്യമാണ് രാവിലെയുള്ള സെക്‌സ്. അരമണിക്കൂര്‍ നീളുന്ന സെക്‌സിന് അരമണിക്കൂര്‍ ജോഗിങിലൂടെ ലഭിക്കുന്ന ആശ്വാസം നല്‍കാന്‍ കഴിയും.

രാവിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കും. ഇണയുമായി കൂടുതല്‍ മികച്ച ആത്മബന്ധം ഉണ്ടാക്കും. ഹൃദയധമനികളിലൂടെ രക്തചംക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക്‌സ് സഹായിക്കും. രക്തസമ്മര്‍ദം ശരിയായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്നതാണ് മറ്റൊരു നേട്ടം. അതിരാവിലെയുള്ള സെക്‌സ് രോഗപ്രതിരോധശേഷി കൂട്ടും.

ഇമ്യൂണോഗ്ലോബുലിന്‍ എ അഥവാ ഐ.ജി.എ. എന്ന ആന്റിബോഡി സാംക്രമികരോഗങ്ങളെയും അണുബാധയെയും തടയും. രാവിലെയുള്ള സെക്‌സ് ഇതിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ട്. ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥതകള്‍, സന്ധിവേദന എന്നിവ കുറയും. സംതൃപ്തി പകരുന്നതില്‍ ഡോപ്പമിന്‍ എന്ന നൈസര്‍ഗിക രാസവസ്തുവിന് വലിയപങ്കുണ്ട്. പ്രഭാതത്തില്‍ ഡോപ്പമിന്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. തലമുടിയും ചര്‍മവും തിളങ്ങാന്‍ പ്രഭാതത്തിലെ സെക്‌സ് സഹായിക്കും. ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിക്കുന്നതുകൊണ്ടാണ് ഇത്.

കടപ്പാട് : ആരോഗ്യ മാസിക