ശബരിമലയിൽ പൊലീസിന്റെ ഭാഗത്തുനിന്നും​ വീഴ്​ചയുണ്ടായോയെന്ന്​ പരിശോധിക്കും- ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ

single-img
21 October 2018

തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷ ഏർപ്പെടുത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നും​ വീഴ്​ചയുണ്ടായോയെന്ന്​ പരിശോധിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. സംഭവത്തെ കുറിച്ച് ക്ഷേത്രനട അടച്ചതിന്​ ശേഷം വിലയിരുത്തുമെന്നും ബെഹ്​റ പറഞ്ഞു.

അതേസമയം മുതിർന്ന ഉദ്യോഗസ്ഥർക്കാണ്​ ശബരിമലയുടെ സുരഷാ ചുമതല നൽകിയിരിക്കുന്നത്​. അവർ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

ശബരിമലയിലെ അടുത്ത സീസൺ പൊലീസിന്​ വെല്ലുവിളിയാണെന്നും ലോക്​നാഥ്​ ബെഹ്​റ അറിയിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട്​ ലഭിച്ച ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. സോളാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്​. കേസിൽ നിയമം നിയമത്തി​​​െൻറ വഴിക്ക്​ പോകുമെന്നും ബെഹ്​റ പറഞ്ഞു.