പമ്പ: സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ ആന്ധ്രപ്രദേശ് സ്വദേശിനികളായ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരെ പൊലീസ് ഗാര്‍ഡ് റൂമിലേക്ക് മാറ്റി.
ആന്ധ്ര സ്വദേശി വാസന്തിയും മറ്റൊരു സ്ത്രീയുമാണ് എത്തിയത്. പൊലീസ് അകമ്പടികള്‍ ഇല്ലാതെയാണ് ഇവര്‍ മലകയറിയത്. എന്നാല്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് വന്ന് ഇവരെ പമ്പയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.
പമ്പയിലെ ഗാര്‍ഡ് റൂമിലെത്തിച്ച യുവതികളുമായി ഉന്നത പോലീസുകാര്‍ ചര്‍ച്ച നടത്തുകയാണ്. ഇവര്‍ പോലീസ് സഹായം ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകും.