‘എനിക്ക് 9 വയസ്, ഇനി 41 വര്‍ഷങ്ങള്‍ക്ക് ശേഷമേ മല കയറാന്‍ വരൂ’:വ്യത്യസ്ത സമരവുമായി പെണ്‍കുട്ടി

single-img
21 October 2018

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്ബോഴും വേറിട്ട പ്രതിഷേധവുമായി ഒമ്പത് വയസുകാരി ചെന്നൈ ചെന്നൈ സ്വദേശിനിയായ പദ്മപൂര്‍ണി. ‘തനിക്ക് 9 വയസ്സായി, ശബരിമലയിലേക്കുള്ള മൂന്നാമത്തെ വരവാണ്. ഇനി 41 വര്‍ഷങ്ങള്‍ക്കുശേഷമേ (2058ല്‍) വരികയുള്ളൂ’- എന്ന ബാനറുമേന്തിയാണ് പദ്മപൂര്‍ണിയുടെ പ്രതിഷേധം.

ചെന്നൈ പുഴുതിവാക്കം സ്വദേശിയാണ് പദ്മപൂര്‍ണി. കുടുംബത്തോടൊപ്പമാണ് കുട്ടി മലകയറിയത്. കുട്ടി അയ്യപ്പന്മാരെയും മാളികപ്പുറങ്ങളെയും തോളിലേറ്റിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ പദ്മപൂര്‍ണിയുടെ വ്യത്യസ്ത സമരം പ്രത്യേക ശ്രദ്ധനേടി.

അതേസമയം, സന്നിധാനത്ത് കുട്ടികളെ ഉൾപ്പെടുത്തി സമരം ചെയ്ത സംഭവത്തില്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.