ശബരിമല വിഷയത്തില്‍ സംസ്ഥാനം പ്രമേയം പാസാക്കണം, നിയമസഭാ ആവശ്യപ്പെട്ടാലേ, കേന്ദ്രത്തിന് ഇടപെടാനാകൂ: ശ്രീധരന്‍ പിള്ള

single-img
21 October 2018

കോഴിക്കോട്: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമസഭാ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാനാകൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനായി നിയമസഭാ ആവശ്യപ്പെടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേന്ദ്രം ഇടപെടാന്‍ തയ്യാറാണ്. കേരള സര്‍ക്കാര്‍ അത് തയ്യാറാവുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങ ള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.