ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി;സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ സംരക്ഷിക്കാന്‍

single-img
21 October 2018

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.വിധി നടപ്പാക്കണമെന്നാ‍യിരുന്നു ആദ്യത്തെ അഭപ്രായമെങ്കിലും നിലവിലെ സഭവങ്ങള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ യുവതീ പ്രവേശനം വിലക്കുന്നതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നും യഥാര്‍ഥത്തില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള അവരുടെ കഴിവിനെ സംരക്ഷിക്കാനാണെന്നും സ്വാമി പറഞ്ഞു. വിലക്ക് സത്രീകള്‍ക്ക് ഗുണകരമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

നക്സലേറ്റുകളും കമ്മ്യുണിസ്റ്റുകളും സ്ത്രീകളാണ് ശബരിമലയില്‍ പ്രശ്നം ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു.