കോണ്‍ഗ്രസ‌് നേതാക്കളെ ശബരിമല സമരത്തില്‍ നിന്ന‌് വിലക്കണം:ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം രാഹുല്‍ ഗാന്ധിക്ക‌് കത്തയച്ചു

single-img
21 October 2018

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരത്തില്‍നിന്ന‌് കോണ്‍ഗ്രസ‌് നേതാക്കളെ വിലക്കണമെന്ന‌ാവശ്യപ്പെട്ട‌് ജവഹര്‍ലാല്‍ നെഹ‌്റു രാഷ‌്ട്രീയ പഠന ഗവേഷണ കേന്ദ്രം എഐസിസി പ്രസിഡന്റ‌് രാഹുല്‍ ഗാന്ധിക്ക‌് കത്തയച്ചു.

ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ നടത്തുന്ന സമരത്തില്‍നിന്ന‌് വിട്ടുനില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന‌് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ‌് കത്തയച്ചതെന്ന‌് കേന്ദ്രം ജനറല്‍ സെക്രട്ടറി എന്‍ ബി സുഭാഷ‌് ചന്ദ്രന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ വിധിക്കെതിരായി നിലകൊണ്ടെങ്കിലും വിടി ബല്‍റാം, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കള്‍ കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു.