സരിതയുടെ പരാതി:ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തു: കേസില്‍ കെസി വേണുഗോപാലും പ്രതി

single-img
21 October 2018

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്കെ​തി​രെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി വേ​ണു​ഗോ​പാ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​നും കേ​സെ​ടു​ത്തു.‌ ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​രു​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഡി​ജി​പി അ​നി​ല്‍ കാ​ന്തി​ന് സ​രി​ത ക​ഴി​ഞ്ഞ ആ​ഴ്ച ന​ല്‍​കി​യ പു​തി​യ ര​ണ്ട് പ​രാ​തി​ക​ളി​ലാ​ണ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​യും കെ.​സി.​വേ​ണു​ഗോ​പാ​ലും കു​ടു​ങ്ങി​യ​ത്. ജ​യി​ലി​ല്‍​വ​ച്ച്‌ സ​രി​ത എ​ഴു​തി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കാ​മെ​ന്നു സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​ടപ​ടി ഉ​ണ്ടാ​യി​രുന്നി​ല്ല.

നേരത്തെ പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസില്‍ നല്‍കുമെന്നാണ് വിവരം