അവള് പറഞ്ഞത് തെറ്റാണ്: ശ്രുതി ഹരിഹരനെതിരെ അര്ജുന്
21 October 2018
ചെന്നൈ: തെന്നിന്ത്യന്‍ യുവതാരം ശ്രുതി ഹരിഹരന്റെ മീടു ആരോപണം നിഷേധിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്ജുന്. അടിസ്ഥാനമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് അര്ജുന് പറഞ്ഞു.
തെറ്റായ ആരോപണം കേട്ടു താന്‍ ഞെട്ടിയതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്
അര്ജുന് തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി ഹരിഹരന് ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്.