മഞ്ജുവിനെ ഇന്ന് കടത്തിവിടില്ലെന്ന് പൊലീസ്; കേസുകളെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം

single-img
20 October 2018

പമ്പ∙ ശബരിമല ദർശനത്തിനെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജുവിന്റെ മുൻകാല പ്രവർത്തനങ്ങളുടെ വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നു. മഞ്ജു ഇപ്പോൾ പമ്പയിലാണ്. ഇവർക്കെതിരെ ഏതെങ്കിലും കേസുകളുണ്ടോ എന്നും നോക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

സന്നിധാനത്തും വഴിയിലും കനത്ത മഴ പെയ്യുന്നതും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായതും യാത്രയ്ക്കു തടസ്സമായേക്കാം. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യർഥന യുവതി നിരസിച്ചു. ഉടനെ മലയിലേക്കു പോകണമെന്നാണ് ഇവരുടെ നിലപാട്. എഡിജിപിയും ഐജിമാരും കൂടിയാലോചന നടത്തി. യുവതിയുടെ മലകയറ്റത്തിനെതിരെ നാമജപ പ്രതിഷേധം തുടങ്ങി.

നേരത്തേ, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് എ.എൻ.രാധാകൃഷ്ൺ, ജെ.ആർ.പത്മകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിരുന്നു.