മറ്റൊരു യുവതി കൂടി ശബരിമലയിലേയ്ക്ക്;കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് പമ്പയിലെത്തിയത്

single-img
20 October 2018

പത്തനംതിട്ട: മലകയറാൻ മറ്റൊരു യുവതി കൂടി പമ്പയിൽ എത്തി. കരുനാഗപ്പള്ളി സ്വദേശിയായ കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജുവാണ് ദർശനത്തിനായെത്തിയത്. മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു.കേരള ദളിത് ഫെഡറേഷന്റെ നേതാവാണ് ഇവര്‍.

ഇതിനിടെ, ഇന്ന് രാവിലെ യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് പ്രവേശിച്ചതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തമിഴ്‌നാട് സ്വദേശി ലതയാണ് ശബരിമലയില്‍ എത്തിയത്. ഇവരെ തടയുവാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയില്‍ സ്ത്രീയും കുടുംബവും ശബരിമലയില്‍ ദര്‍ശനം നടത്തി.