തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. ​സു​ധാ​ക​ര​ന്‍;ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു ശബരിമല നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്.

single-img
20 October 2018

തി​രു​വ​ന​ന്ത​പു​രം: ആ​ചാ​രം ലം​ഘി​ച്ചാ​ല്‍ ന​ട അ​ട​ച്ചി​ടു​മെ​ന്ന് പ​റ​ഞ്ഞ ത​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ഫ്യൂ​ഡ​ല്‍ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കു​ള്ള മ​ണി​മു​ഴ​ക്ക​മാ​ണ് ശബരിമലയിലേത്. ത​ന്ത്രി ന​ട അ​ട​യ്ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഹ​ര്‍​ത്താ​ലി​ന് ക​ട പൂ​ട്ടു​ന്ന ലാ​ഘ​വ​ത്തോ​ടെ​യെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി.ദർശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമെന്നും സുധാകരൻ പറഞ്ഞു. യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചാ​ല്‍ നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ആ​രും നോ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സന്നിധാനത്തു യുവതികള്‍ എത്തിയാല്‍ നട അടച്ചു നാട്ടിലേക്കു പോകുമെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു.