‘നമ്മളെല്ലാം വാക്കിലാണല്ലോ വിലകാണിക്കേണ്ടത്. പറഞ്ഞവാക്കിന് വിലയില്ലാതായാല്‍ എന്തു ചെയ്യും!’ പ്ര​ധാ​ന​മ​ന്ത്രി വാ​ക്കു മാ​റ്റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

single-img
20 October 2018

ദു​ബാ​യ്: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ മ​ന്ത്രി​മാ​ര്‍​ക്ക് വാ​ക്കാ​ല്‍ അ​നു​മ​തി ന​ല്‍​കി​യ പ്ര​ധാ​ന​മ​ന്ത്രി പി​ന്നീ​ട് വാ​ക്ക് മാ​റ്റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ടാ​ണ് മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​ല്‍ പ​റ​ഞ്ഞു.

‘ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ട് കണ്ട് സഹായം തേടാമെന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രക്ക് അനുമതി നിഷേധിച്ചു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.’ അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

‘നമ്മളെല്ലാം വാക്കിലാണല്ലോ വിലകാണിക്കേണ്ടത്. പറഞ്ഞവാക്കിന് വിലയില്ലാതായാല്‍ എന്തു ചെയ്യും’ എന്നാണ് ദുബൈയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി മോദിയുടെ നടപടിയെക്കുറിച്ചു പറഞ്ഞത്.

കേ​ര​ളം ആ​രു​ടെ മു​ന്നി​ലും തോ​ല്‍​ക്കാ​ന്‍ ത​യാ​റ​ല്ല. ന​മു​ക്ക് ന​മ്മു​ടെ നാ​ട് പു​ന​ര്‍​നി​ര്‍​മി​ച്ചേ മ​തി​യാ​കൂ. ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​ത് ത​ട​യാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ന​മ്മു​ടെ നാ​ടി​ന്‍റെ ക​രു​ത്താ​ണ്. അ​വ​രി​ല്‍ വ​ലി​യ വി​ശ്വാ​സ​മു​ണ്ടെ​ന്നും എ​ല്ലാ പ്ര​വാ​സി​ക​ളും നാ​ടി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.