ദിലീപ് ആക്രമണത്തിനിരയായ നടിയുടെ അവസരം നിഷേധിച്ചു; ദി​ലീ​പി​നെ​തി​രേ ന​ടി പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ മൊ​ഴി

single-img
20 October 2018

ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു.

ഇ​തി​നെ​ക്കു​റി​ച്ച്‌ ദി​ലീ​പി​നോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ത്തി​ല്‍ ത​ല​യി​ടു​ന്ന​ത് എ​ന്തിനാ​ണെന്ന് ചോ​ദി​ച്ച​താ​യും ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

ഇ​ര​യാ​യ ന​ടി​യും ദി​ലീ​പും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ സം​ഘ​ട​ന ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ര​യാ​യ ന​ടി​യും കാവ്യ മാ​ധ​വനും ത​മ്മി​ല്‍ സ്റ്റേ​ജ് ഷോ ​റി​ഹേ​ഴ്സ​ലി​നി​ടെ വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നു​ശേ​ഷം ദി​ലീ​പ് ഇ​ര​യാ​യ ന​ടി​യോ​ട് ദേ​ഷ്യ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ട്. പിന്നീട് ന​ട​ന്‍ സി​ദ്ദി​ഖ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ മൊ​ഴി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.