സൗദി ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന സൂചനയുമായി അമേരിക്ക

single-img
19 October 2018

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്ക. വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദം മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ അപായപ്പെട്ടിരിക്കാമെന്നാണ് തോന്നുന്നതെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

അതാണ് സത്യാവസ്ഥയെങ്കില്‍ സൗദി ഭരണകൂടം വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തുര്‍ക്കിയിലെ സൗദി എംബസിയിലും അംബാസിഡറുടെ വസതിയിസലും തുര്‍ക്കി പൊലീസ്തിരച്ചില്‍ നടത്തി. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ജമാല്‍ ഖഷോഗ്ഗിയെ ഈ മാസം രണ്ടാം തിയതിയാണ് ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്