സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവച്ചു പരികര്‍മികളുടെ പ്രതിഷേധം

single-img
19 October 2018

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മികളും പ്രതിഷേധത്തില്‍. പൂജകള്‍ നിര്‍ത്തിവച്ച്‌ പതിനെട്ടാം പടിക്കുതാഴെ ശരണം വിളിച്ചാണ് ഇവരുടെ പ്രതിഷേധം.

സന്നിധാനത്തെത്തിയ യുവതികള്‍ പിന്‍മാറാതെ സമരം നിര്‍ത്തില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം, ആചാരം ലംഘിച്ചാല്‍ നട അടച്ചിടേണ്ടി വരുമെന്ന് ശബരിമല തന്ത്രി പറഞ്ഞു. ആചാരം ലംഘിച്ചാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരവും അറിയിച്ചു.