ദിലീപ്–കാവ്യ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ്

single-img
19 October 2018

നടൻ ദിലീപിനും നടി കാവ്യ മാധവനും പെൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

2016ലായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം.

വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.