ശബരിമല വിഷയത്തില്‍ പ്രധാമന്ത്രിയുമായി കൂടിക്കാഴച്ചയ്ക്ക് അനുമതി തേടിയതിനു പിന്നാലെ തൃപ്തി ദേശായി പൊലിസ് കസ്റ്റഡിയില്‍

single-img
19 October 2018

പുണെ: വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ദേശായി ഇവിടെ ഇന്നു സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.. ഷി​ര്‍​ദി ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ശ​ബ​രി​മ​ല വി​ഷ‍​യം സം​സാ​രി​ക്കാ​ന്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്കു അ​വ​സ​രം തേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഹ​മ്മ​ദ്ന​ഗ​ര്‍ എ​സ്പി​ക്കാ​ണ് തൃ​പ്തി ദേ​ശാ​യി ക​ത്ത് ന​ല്‍​കി​യ​ത്. ത​ന്നെ കാ​ണാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​യു​മെ​ന്ന് തൃ​പ്തി ദേ​ശാ​യി ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തൃ​പ്തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ഷേ​ധി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന അ​വ​കാ​ശം പോ​ലീ​സ് നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് തൃ​പ്തി പ​റ​ഞ്ഞു.