ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു;കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പുരത്തും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റ്

single-img
18 October 2018

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച സംസ്ഥാനവ്യാപക ഹര്‍ത്താല്‍ തുടരുന്നു. ഹ​ര്‍​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റ്. കോ​ഴി​ക്കോ​ട്ട് കു​ണ്ടാ​യി​ത്തോ​ട്, മു​ക്കം, കു​ന്ന​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ട് മൂ​ന്നി​ട​ത്തും സ്കാ​നി​യ ബ​സു​ക​ള്‍​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. ക​ല്ലേ​റി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ല്ല​മ്പ​ല​ത്താ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​ര്‍ ഹ​ര്‍​ത്താ​ലി​നാ​ണ് ശബരിമല കര്‍മ്മ സമിതി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പമ്പയിലും നിലയ്ക്കലിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുതത്തിയിരിക്കുന്നത്. ശബരിമലയിലും ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിനിടെ 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ അക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ നിലച്ചു. ഇന്ന് രാവിലെ പൊലീസ് സുരക്ഷയില്‍ ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ നാളെ രാത്രി 12 മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലയ്ക്കലും പമ്പയിലും സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ ഇതുവരെ നാല്‍പ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും ലാത്തിച്ചാര്‍ജിലുമായി ഇരുനൂറ്റിയന്‍പതിലേറെ സമരക്കാര്‍ക്കും 25 പൊലീസുകാര്‍ക്കും പരുക്കേറ്റു. 4 വനികളടക്കം 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.