ശബരിമലയില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്ന് രാഹുല്‍ഗാന്ധി

single-img
18 October 2018

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രത്യക്ഷ സമരത്തിന് ഹൈക്കമാന്‍ഡിന്റെ വിലക്ക്. കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും പ്രകോപനകരമായ സമരരീതികളിലേക്ക് കടക്കരുതെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്.

തീവ്രസമരം കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണെന്നാണ് രാഹുലിന്റെ നിലപാട്. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ശബരിമലയില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്ന് രാഹുലിനെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

 

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ചരിത്രമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇതേ നിലപാട് കേരളത്തിലെ നേതാക്കളും തുടക്കത്തിലെ സ്വീകരിച്ചിരുന്നു.