ശബരിമല വിഷയത്തില്‍ വ്യാജചിത്രവുമായി സംഘപരിവാര്‍:എസ്.എഫ്.ഐ സമരത്തെ ശബരിമല പ്രതിഷേധമാക്കി

single-img
18 October 2018

 

കോഴിക്കോട്: എസ്.എഫ്.ഐ സമരത്തിനിടെ പൊലീസ്, വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിക്കുന്ന ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണവുമായി സംഘപരിവാര്‍ .വിശ്വാസികളായ അമ്മമാരെ പൊലീസ് എന്തിന് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പ് സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനിയുടെയാണ്.ഷൈനി ഇപ്പോള്‍ സി പി ഐ എം വൈപ്പിന്‍ ഏരിയാ കമ്മിറ്റി അംഗമാണ്.സംഘപരിവാര്‍ അനുകൂല പേജുകളില്‍ നിന്നുമാണ് പ്രധാനമായിട്ടും ചിത്രം പ്രചരിക്കുന്നത്.

എറണാകുളം കളക്ടറേറ്റിന് സമീപം എസ്.എഫ്.ഐ നടത്തിയ കൗണ്‍സിലിംഗ് ഉപരോധസമരത്തിനിടെയുള്ള ചിത്രമാണിത്.