ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല;മറുപടിയുമായി പോലീസുകാരന്‍

single-img
18 October 2018

കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ നിലയ്ക്കലിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പോലീസുകാരൻ ഹെൽമറ്റ് മോഷ്ടിച്ചുവെന്ന വാർത്ത ബുധനാഴ്ച വൈകിട്ട് മുതൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഹെൽമറ്റ് ബൈക്കിൽ നിന്നെടുത്ത പോലീസുകാരനും ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയിട്ടൂണ്ട്. ഹെൽമറ്റ് കള്ളനെന്ന് വ്യാപകമായി പ്രതിഷേധക്കാർ നവമാധ്യമങ്ങളിൽ പ്രചരണം നടത്തിയതോടെയാണ് അഗസ്റ്റിൻ ജോസഫ് എന്ന പോലീസുകാരൻ രംഗത്തുവന്നത്.

നാമജപ പ്രതിഷേധം എന്ന് കരുതിയാണ് പോലീസ് നിലയ്ക്കലിലേക്കും പമ്പയിലേക്കും കാര്യമായ മുന്നൊരുക്കമൊന്നുമില്ലാതെ എത്തിയത്. എന്നാൽ സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് മനസിലായത് മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല.അഗസ്റ്റിൻ പറഞ്ഞു.

അഗസ്റ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്. അതിൽ നിന്നും രെക്ഷപെടുന്നതിനു അപ്പോൾ കണ്ടത് ഹെൽമെറ്റ്‌ മാത്രമാണ് അതെടുത്തു വെച്ച് അതിൽ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തർ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല… ente കൂടെ ഉള്ള പലരും ഇപ്പോൾ ഹോസ്പിറ്റലിൽ ആണു അവരെ കുറിച്ച് oru മാധ്യമങ്ങളും പറഞ്ഞു കാണില്ല ചർച്ചയും ചെയ്യില്ല.. ജീവനിൽ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെൽമെറ്റ്‌ എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടിൽ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബം ഉണ്ട്.

https://www.facebook.com/photo.php?fbid=2241556299457597&set=a.1378674035745832&type=3