മരക്കൂട്ടത്ത് അസഭ്യവര്‍ഷവും പ്രതിഷേധവും;യുവതി യാത്ര അവസാനിപ്പിച്ച് മലയിറങ്ങി.

single-img
18 October 2018

സന്നിധാനത്തേക്ക് നടന്നു തുടങ്ങിയ ന്യൂയോർക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോർട്ടർ സുഹാസിനി രാജ് തിരിച്ചിറങ്ങി. മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് ഇവർ തിരച്ചിറങ്ങാൻ തീരുമാനിച്ചത്. മരക്കൂട്ടത്തിനു സമീപത്തുനിന്ന് വൻ പ്രതിഷേധമാണ് സുഹാസിനിക്കെതിരെ ഉയർന്നത്. തുടർച്ചയായ ശരണം വിളികളോടെയും അസഭ്യവര്‍ഷത്തോടെയും പ്രതിഷേധക്കാര്‍ നിരന്നതോടെ യാത്ര അവസാനിപ്പിക്കാന്‍ സുഹാസിനി തീരുമാനിക്കുക ആയിരുന്നു.

എന്തു പ്രശ്നമുണ്ടെങ്കിലും മുന്നോട്ടു പോകാൻ വഴിയൊരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിൻവാങ്ങാൻ അവർ തീരുമാനിക്കുകയായിരുന്നു.നേരത്തെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് സുഹാസിനി ഇവരെ തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ​ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കുകയും ചെയ്തിരുന്നു.