“ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമം”;ശബ്ദസന്ദേശം പുറത്തുവിട്ട് ദേവസ്വംമന്ത്രി

single-img
18 October 2018

തിരുവനന്തപുരം: ശബരിമലയില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസംപ്രേക്ഷണം പുറത്തുവിട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇരുമുടിക്കെട്ടുമേന്തി അയ്യപ്പന്മാരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് എത്തണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ബിജെപി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ധിക്കാരത്തിന്റെ ഭാഷയിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പസ്വാമിയുടെ പൂങ്കാവനം കലാപഭൂമിയാക്കരുത്. ആര്‍എസ്‌എസ്-ബിജെപി നേതാക്കളോട് അപേക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ഭക്തരെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീധരന്‍പിള്ള വ്യാജപ്രചരണം നടത്തുകയാണ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്എസ് ആണെന്ന് എന്തുകൊണ്ട് ബിജെപി മറച്ചുവെക്കുന്നുവെന്ന് മന്ത്രി ചോദിക്കുന്നു.