ഉപയോക്താക്കളോട് ക്ഷമ ചോദിച്ചു നന്ദി പറഞ്ഞു യുട്യൂബ്

single-img
17 October 2018

ന്യൂഡല്‍ഹി: ലോകത്തുടനീളം യൂട്യൂബം ഡൗണ്‍ ആയി.നിരവധി ഉപയോക്താക്കളാണ് യൂട്യൂബില്‍ പ്രശ്നം നേരിടുന്നതായി പരാതിയുമായി രംഗത്തെത്തിയത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘Error 500’ ​എന്ന സന്ദേശമാണ് ലഭിക്കുന്നത്.രണ്ടര മണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

യൂട്യൂബിനെക്കുറിച്ചുള്ള നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് നന്ദിയുണ്ടെന്നും യൂട്യൂബ് മൂസിക്കിനും യൂട്യൂബ് ടിവിക്കും സമാന പ്രശ്നമുണ്ടെന്നും യൂട്യൂബ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും യൂട്യൂബ് ട്വീറ്റ് ചെയ്തിരുന്നു.