യുവതികള്‍ കയറിയാല്‍ ശബരിമലയിലുള്ള പ്രാര്‍ഥന മതിയാക്കും:ജീവത്യാഗത്തിന് തയ്യാറായാണ് ശബരിമലയിലേക്ക് പോകുന്നതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

single-img
17 October 2018

നിലയ്ക്കല്‍: സന്നിധാനത്ത് 10 നും 50 നും ഇടയില്‍ പ്രായപരിധിയുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ പിന്നീട് ശബരിമലയിലേക്കില്ലെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടി ശരിയായില്ല‍. ജീവത്യാഗത്തിന് തയ്യാറായാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധിയോ മറ്റോ ആയിട്ടല്ല വിശ്വാസിയെന്ന നിലയില്‍ ശബരിമലയിലേക്ക് പോകുകയാണ്. അയ്യപ്പന്‍ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ജീവത്യാഗത്തിന് തയ്യാറായാണ് പോകുന്നത്.അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ശബരിമലയിലേക്ക് പോകുകയാണ്. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ഥന മതിയാക്കും. വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂ പ്രയാര്‍ പറഞ്ഞു.