ശബരിമല പ്രതിഷേധം; പ്രയാറിനെയും പന്തളം കൊട്ടാരം, തന്ത്രി കുടുംബാംഗങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി;മാധ്യമസംഘത്തിന് നേരെ കയ്യേറ്റം

single-img
17 October 2018

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ പന്തളം രാജകുടുംബാംഗങ്ങള്‍ എന്നിവരെയാണു അറസ്റ്റ് ചെയ്ത് നീക്കിയത്.വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

നിലയ്ക്കലിലും സംഘര്‍ഷം തുടരുകയാണ്. മാധ്യമസംഘത്തിന് നേരെ കയ്യേറ്റമുണ്ടായി. റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ശബരിമലയിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു പൂജ പ്രസന്ന.

തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ എം.ടി. രമേശ്. ശോഭാ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി.