ഉള്ളിയുടെ വില കുതിക്കുന്നു

single-img
17 October 2018

പുണെ: ദീപാവലി അടുത്തതോടെ വലിയ ഉള്ളിയുടെ വില ഉയര്‍ന്നു. വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ മൊത്തവലിയില്‍ 50 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.

40 രൂപമുതല്‍ 45 രൂപവരെയാണ് റീട്ടെയില്‍ വില. 15 രൂപ മുതല്‍ 20 രൂപവരെയായിരുന്ന വിലയിലാണ് കുതിപ്പുണ്ടായത്.കഴിഞ്ഞദിവസം 12 രൂപയായിരുന്നു മൊത്തവില.

ഖാരിഫ് വിളയില്‍ പ്രതീക്ഷിച്ചതിലും കുറവുണ്ടായതാണ് ഉള്ളി വിലയെ ബാധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികള്‍ എട്ടുദിവസത്തോളം അവധിയായിരിക്കും. വിലവര്‍ധനയ്ക്ക് ഇതും കാരണമാകും.