ഒടിയന് വേണ്ടി ഒരു പ്രൊമോഷണല്‍ വീഡിയോ ഒരുക്കൂ; 1 ലക്ഷം രൂപ സമ്മാനം ലാലേട്ടന്‍ തരും

single-img
17 October 2018

ഒടിയന് വേണ്ടി പ്രൊമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് മോഹന്‍ലാല്‍.ഒടിയന്‍ എന്ന മിത്തിനെ കുറിച്ച്‌ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ നെയ്ത ആ ഓടിയന്റെ രൂപവും കഥയും ഒക്കെ ചിത്രീകരിക്കുന്ന ഒരു മിനിറ്റ് വീഡിയോ വേണം അയക്കാന്‍.

ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ വീഡിയോ അയക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. വീഡിയോ മൊബൈല്‍ ഫോണില്‍ മാത്രമേ ചിത്രീകരിക്കാന്‍ പാടുള്ളൂ.

ഇതിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50,000/- 25,000/- രൂപ വീതം സമ്മാനം ഉണ്ട്.

മോഹന്‍ലാല്‍ തന്നെയാണു പ്രൊമോഷണല്‍ വീഡിയോ ഒരുക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടത്.തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അഭ്യര്‍ഥന

Odiyan Promotional Video Contest

Announcing an exciting contest to bring out your creative best. Send us your one minute creative promotional videos about Odiyan and win incredible prizes ! Address for sending the videos Aashirvad Cinemas No 59/1049 Valakuzhi,Krishnaswamy road, Cochin, 682035Last date : On or before November 30, 2018#OdiyanRising #OdiyanContest

Posted by Mohanlal on Wednesday, October 17, 2018

വീഡിയോ അയക്കേണ്ട വിലാസം

ആശിര്‍വാദ് സിനിമാസ്
നം. 59/1049 വാളക്കുഴി,
കൃഷ്ണസ്വാമി റോഡ്, കൊച്ചി,
682035