പമ്പ, ശബരിമല പ്രദേശങ്ങൾ പൊലീസ് നിയന്ത്രണത്തില്‍:ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി

single-img
17 October 2018

നിലയ്ക്കൽ∙ ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി മനോജ് ഏബ്രഹാം.ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല. ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകും. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി.

ശബരിമലയില്‍ ആര്‍ക്കും പോകാമെന്നും തടയാന്‍ ആരെയും അനുവദിക്കില്ലെന്നും നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളാണെന്നും ഡിജിപി അറിയിച്ചു