Kerala

രാഹുല്‍ ഈശ്വറിനെ നിലക്കലില്‍ തടഞ്ഞു.

നിലക്കല്‍‍:ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്ന് നിലക്കലില്‍ നേരിയ സംഘര്‍ഷം. തീ​ര്‍​ഥാ​ട​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. അ​വി​ടെ​നി​ന്ന് കെഎസ്‌ആര്‍ടിസി ബ​സു​ക​ളി​ല്‍ പമ്പയിലേക്ക് പോകണം എന്നായിരുന്നു പോലീസ് നിര്‍ദ്ദേശം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പമ്പ​യി​ലേ​ക്കു ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചിരുന്നു.ഇത് പ്രകാരമാണു പോലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞത്.പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനം കടത്തിവിട്ടു.

രാഹുല്‍ ഈശ്വറും മുത്തശ്ശി ദേവകി അന്തര്‍ജനവും ഒപ്പം നുറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചത്. ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും രാഹുല്‍ ഈശ്വറും സംഘവും ശരണം വിളിച്ച്‌ പ്രതിഷേധിക്കുകയും ചെയ്തു.

സന്നിധാനത്തേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല ദര്‍ശനത്തില്‍ നിന്ന് തടഞ്ഞത് സര്‍ക്കാരിന്റെ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

 

തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു.