രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

single-img
17 October 2018

നിലയ്ക്കൽ: തന്ത്രികുടുംബാംഗം രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പ പോലീസാണ് മുൻകരുതൽ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധർമ സേനയുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയത് രാഹുലാണ്.

നേരത്തെ രാഹുലിന്റെ നേതൃത്വത്തില്‍ യുവതികളെ പരിശോധിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ നാമജപ പ്രാർഥനയ്ക്ക് എത്തിയ തന്ത്രികുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.