നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം;സമര സമിതിയുടെ പന്തല്‍ പൊളിച്ചു മാറ്റി;നിലയ്ക്കലും പമ്പയിലും വനിതാ പൊലീസ് സംഘം

single-img
17 October 2018

പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി.

പുലര്‍ച്ചെ 3.30ഓടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങളെ സമരക്കാര്‍ തടഞ്ഞു.പൊലീസിനു നേരെ മുദ്രാവാക്യം വിളികള്‍ ഉണ്ടായതോടെ പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് സ്ഥലത്ത് നിന്ന് നീക്കി. പിന്നാലെയാണ് എ.‌ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പൊലീസെത്തി സമരപ്പന്തല്‍ പൊളിച്ച്‌ നീക്കിയത്. സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്.

അ​തേ​സ​മ​യം, പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ നി​രോ​ധി​ച്ച്‌ പോ​ലീ​സ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​രു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. അ​വി​ടെ​നി​ന്ന് കെഎസ്‌ആര്‍ടിസി ബ​സു​ക​ളി​ല്‍ പ​മ്പ​യി​ലേ​ക്കു പോ​ക​ണം. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പ​ന്പ​യി​ലേ​ക്കു ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

തീര്‍ത്ഥാടകരെ ഇന്നുച്ചയ്ക്കു ശേഷമേ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. യുവതികള്‍ എത്തിയാല്‍ നല്‍കേണ്ട സുരക്ഷയെപ്പറ്റി എ. ഡി. ജി.പിയുടെ നേതൃത്വത്തിലുളള ഉന്നതതല യോഗം ചര്‍ച്ച ചെയ്തു.

അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തിരിച്ചിട്ടുണ്ട്. ശബരിമലയിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തും.