ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ജി രാമന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി എഐസിസിയുടേത്

single-img
17 October 2018

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍ നായര്‍ എത്തിയത്.

സംഭവം വാര്‍ത്തയായതിനു പിന്നാലെ ജി രാമന്‍ നായരെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എഐസിസിയുടേതാണ് അച്ചടക്ക നടപടി.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കൊപ്പം പ്രതിഷേധിക്കുന്നുണ്ടെന്ന വാര്‍ത്ത അപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചിരുന്നു. വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.