സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പി‌ച്ചു: ആരോപണവുമായി നടി പൂജ മിശ്ര

single-img
16 October 2018

സല്‍മാന്‍ ഖാനെതിരെ മി ടൂ ആരോപണവുമായി നടി പൂജ മിശ്ര. മുന്‍പ് ബിഗ് ബോസില്‍ മല്‍സരിച്ചിട്ടുണ്ട് പൂജ. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് പൂജ മിശ്ര ട്വിറ്ററിലൂടെ നടത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്ന് പൂജ പറയുന്നു. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ ഫോണും ലാപ്‌ടോപും അപഹരിച്ചു എന്നും താരം പറയുന്നു