ലൈംഗികാരോപണം; എന്‍.എസ്.യു ദേശീയ പ്രസിഡന്റ് രാജിവച്ചു

single-img
16 October 2018

ലൈംഗികാരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ യുവ സംഘടനയായ എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫൈറോസ് ഖാന്‍ പുറത്ത്. രാജി തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള ഫൈറോസ് ഖാന്‍ തിങ്കളാഴ്ച തന്നെ രാജിക്കത്ത് കൈമാറിയിരുന്നു.

ഫൈറോസിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്തെത്തിയതോടെ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചിരുന്നു. ഇത് കൂടാതെ ചത്തീസ്ഗഡില്‍ നിന്നുള്ള വനിതാ നേതാവും ഫൈറോസിനെതിെര പരാതി നല്‍കിയിരുന്നു. ഫൈറോസില്‍ നിന്ന് വധഭീഷണിയുണ്ടെന്നായിരുന്നു യുവതിയുടെ പരാതി.