സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ജാഗ്രതൈ

single-img
15 October 2018

കാലാവധി കഴിഞ്ഞ റീ എന്‍ട്രി വീസ സാധുതയുള്ളതാക്കുന്നതിന് സൗദി അറേബ്യ ഫീസ് ഏര്‍പ്പെടുത്തി. 100 റിയാലാണ് ഇതിന് ഈടാക്കുന്നത്. അവധിക്ക് നാട്ടില്‍ പോയി ആറു മാസത്തിനകം തിരിച്ചെത്താത്തവര്‍ക്ക് ഇനി 100 റിയാല്‍ നല്‍കിയാലേ റീഎന്‍ട്രി അനുമതി ലഭിക്കൂ.

വൈകുന്ന ഓരോ മാസത്തിനും 100 റിയാല്‍ എന്ന കണക്കില്‍ അടയ്‌ക്കേണ്ടിവരും. മതിയായ കാരണം ബോധിപ്പിക്കുന്നവര്‍ക്ക് നേരത്തേ ഈ സേവനം സൗജന്യമായിരുന്നു. ഇഖാമയില്‍ ശേഷിക്കുന്ന കാലാവധിക്കേ റീ എന്‍ട്രി നീട്ടി നല്‍കൂ. കുറഞ്ഞത് ഒരു മാസമെങ്കിലും കാലാവധിയില്ലാത്ത ഇഖാമക്കാര്‍ക്ക് റീ എന്‍ട്രി കിട്ടുക പ്രയാസമാണെന്നും അധികൃതര്‍ അറിയിച്ചു.