നോട്ട് അസാധുവാക്കിയ ശേഷം ബാങ്കില്‍ കൂടുതല്‍ പണം നിക്ഷേപിച്ചവര്‍ കുടുങ്ങും

single-img
15 October 2018

മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചത്. ഈയാഴ്ചതന്നെ പലര്‍ക്കും നോട്ടീസ് ലഭിക്കും. തുടര്‍ന്നുള്ള ആഴ്ചകളിലും നോട്ടീസ് അയയ്ക്കല്‍ തുടരും.

ഡാറ്റ അനലിറ്റിക്‌സ് വഴി കണ്ടെത്തിയ നിക്ഷേപകര്‍ക്കാണ് നോട്ടീസ് അയയ്ക്കുന്നത്. നിക്ഷേപിച്ച തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നികുതിവകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. ബിനാമി നിയമ പ്രകാരം അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ചയാളും ഒരേപോലെ കുറ്റക്കാരാണ്.