ലാന്‍ഡിങ്ങിനിടെ അതിശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് വിമാനം: പേടിച്ചുവിറച്ച് യാത്രക്കാര്‍; ഒടുവില്‍ സാഹസിക ലാന്‍ഡിങ്: വീഡിയോ

single-img
15 October 2018

ലാന്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോള്‍ അതിശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് വിമാനം. ഒടുവില്‍ പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോ വൈറലായി. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ ഇറക്കിയത്.

ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757200 എയര്‍ലൈനര്‍ ഈ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്നതെന്നാണ് വീഡിയോയിലുള്ളത്. ബ്രിസ്‌റ്റോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.