മഴയത്ത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണുക: ഇങ്ങനെയൊരബദ്ധം കാണിക്കരുത്

single-img
15 October 2018

മഴയത്ത് ബ്രേക്കു പിടിച്ച് തെന്നി വീഴുന്ന സ്‌കൂട്ടറുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആളെ ഇറക്കാനായി റോഡില്‍ നിര്‍ത്തിയ ബസിന്റെ പുറകില്‍ സ്‌കൂട്ടറിലെത്തിയ യുവാവ് ഇടിക്കുകയായിരുന്നു. ബസിനെ ഓവര്‍ടേക്ക് ചെയ്യാല്‍ ശ്രമിക്കുമ്പോള്‍ എതിരെ ടിപ്പര്‍ വരുന്നതു കണ്ട് ബ്രേക്ക് പിടിച്ചതാണ് വിനയായത്.

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. അദ്ഭുതകരമായാണ് യുവാവ് ടിപ്പര്‍ ഇടിക്കാതെ രക്ഷപ്പെട്ടത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. അപകടം നടന്ന റോഡിന് സമീപത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അപകടം നടന്ന സ്ഥലമോ സമയമോ വ്യക്തമല്ലെങ്കിലും മഴയത്ത് സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

മഴയില്‍ നനഞ്ഞ് കിടക്കുന്ന റോഡുകള്‍ എപ്പോഴും ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാണ്. അല്‍പ്പം വേഗത്തിലാണെങ്കില്‍ ബ്രേക്കു പിടിച്ചാല്‍ കിട്ടണമെന്നില്ല. ഗിയര്‍ലെസ് സ്‌കൂട്ടറുകളാണെങ്കില്‍ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ്.

ഈർപ്പമുള്ള റോഡുകളിൽ ചെറിയ അമിത വേഗത പോലും സ്കൂട്ടർ യാത്രയെ എത്ര അപകടം നിറച്ചതാക്കുമെന്ന് ഈ വീഡിയോ നിങ്ങളെ ഓർമ്മപ്പെടുത്തും.

Posted by വണ്ടിപ്പണിക്കാരൻ on Sunday, October 14, 2018