വീണ്ടുമൊരു വിവാഹത്തിന് ഒരുക്കമാണെന്ന് റിയാലിറ്റി ഷോയില്‍ ശ്രീശാന്ത്: ‘തന്റെ ജീവിതത്തിൽ രണ്ടു വിവാഹത്തിന് യോഗമുണ്ട്’

single-img
13 October 2018

ഭുവനേശ്വരി സമ്മതിച്ചാൽ വീണ്ടുമൊരു വിവാഹത്തിന് ഒരുക്കമാണെന്ന് ശ്രീശാന്ത്. ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ. തന്റെ ജീവിതത്തിൽ രണ്ടു വിവാഹത്തിന് യോഗമുണ്ട്. അതിനാൽ ഈ തീരുമാനത്തിന് ഭാര്യയും സമ്മതംമൂളുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാൽ രണ്ടാമതും വിവാഹം കഴിക്കുകയാണെങ്കിൽ അത് ഭുവനേശ്വരിയെ തന്നെയായിരിക്കുമെന്ന് പറഞ്ഞതോടെ മറ്റ് മത്സരാർഥികൾക്ക് ചിരിപൊട്ടി.

75-ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു. ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നാണ് എല്ലാവരും പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരു മത്സരാർഥി പറഞ്ഞു. അപ്പോഴാണ് തന്റെ കാര്യത്തെക്കുറിച്ച് ശ്രീയും വ്യക്തമാക്കിയത്. ആദ്യ വിവാഹം കഴിഞ്ഞുവെന്നും രണ്ടാം വിവാഹം പെന്‍ഡിങ്ങിലാണെന്നും 75 ആവുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞിരുന്നു.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനാൽ ഭാര്യയേയും മക്കളേയും മിസ്സ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് തുറന്നുപറഞ്ഞിരുന്നു. ഭാര്യയോടുള്ള ശ്രീയുടെ പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ മുൻ കാമുകിയെ ചൊടിപ്പിച്ചതും വലിയ വാര്‍ത്തയായി.