ഇത്രേം ആള്‍ക്കാര്‍ വന്നില്ലേ?; ഞാനൊണ്ടാ ഇതിനാത്ത്?: മാതാപിതാക്കളുടെ കല്യാണ ആല്‍ബം കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു

single-img
13 October 2018


‘ഞാനൊണ്ടാ ഇതിനകത്ത്? ഇത്രേം ആള്‍ക്കാര്‍ വന്നില്ലേ? അച്ഛനും അമ്മേം ഇരുന്ന് പാലു കുടിക്കണ കണ്ടാ…. എത്ര പേരുണ്ട്.. ഞാനൊണ്ടാ…’ . അച്ഛന്റെയും അമ്മയുടെയും കല്യാണ ആല്‍ബം കണ്ട നിഷ്‌ക്കളങ്കനായ ഒരു കുട്ടിയുടെ കരച്ചിലാണിത്. ‘എല്ലാവരുമുണ്ട്, പക്ഷെ അച്ഛന്റേം അമ്മേടേം കല്ല്യാണത്തിന് ഞാന്‍ മാത്രമില്ല’

പൊട്ടിക്കരയുന്ന ഈ കുരുന്നിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്. ‘ഞാനല്ലേ നിന്നെ കല്യാണം വിളിച്ചത്. നീ എന്താ കല്യാണത്തിന് വരാതിരുന്നത്? ആശ്വസിപ്പിക്കാന്‍ അച്ഛന്‍ പറയുന്ന വാക്കുകളാണിത്. ‘അന്നു നീ കല്യാണത്തിന് വരാതെ അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയില്ലേ?’

അച്ഛന്റെ ഈ ചോദ്യത്തിനും മറുപടിയുണ്ട്, ‘ഞാന്‍ അന്ന് അമ്മാമ്മയോട് പറഞ്ഞതാ ബീച്ചില്‍ പോകണ്ടാന്ന്.’ സങ്കടവും ദേഷ്യവുമൊന്നും അടക്കിവയ്ക്കാന്‍ അവനു കഴിയുന്നേയില്ല