കളിക്കിടെ കോഹ്ലിക്കൊപ്പം സെല്‍ഫിയെടുത്ത് ആരാധകന്‍; രാജ്‌കോട്ട് ടെസ്റ്റിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിലും വന്‍ സുരക്ഷാ വീഴ്ച

single-img
13 October 2018

രാജ്‌കോട്ട് ടെസ്റ്റിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിലും വന്‍ സുരക്ഷാ വീഴ്ച. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫി എടുത്താണ് മടങ്ങിയത്. ഇന്ത്യാവെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമായിരുന്നു സംഭവം.

കളി ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ബാരിക്കേഡ് ചാടിക്കടന്ന് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. കോലിക്ക് സമീപമെത്തി അദ്ദേഹം ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ആരാധകനെ കോലി തടഞ്ഞു. എന്നാല്‍ കോലിക്കൊപ്പം സെല്‍ഫി എടുത്തതിനുശേഷമെ ആരാധകന്‍ മടങ്ങിയുളളു.

An Indian fan hugs cricketer Virat Kohli after running into the field during the first day of the second cricket test match between India and West Indies in Hyderabad, India, Friday, Oct. 12, 2018. (AP Photo/Mahesh Kumar A.)

സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ ഗ്രൗണ്ടിന് പുറത്ത് എത്തിക്കുകയായിരുന്നു. രാജ്‌കോട്ട് ടെസ്റ്റിനിടെയും രണ്ട് ആരാധകര്‍ ഗ്രൗണ്ടിലേക്കിറങ്ങി കോലിക്കൊപ്പം സെല്‍ഫി എടുത്ത് മടങ്ങിയിരുന്നു.