“ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം 17ന് ശേഷം കേരളത്തിലെത്തും, ശബരിമലയില്‍ പ്രവേശിക്കും”:പ്രതിഷേധം കണക്കിലെടുക്കില്ലെന്ന് തൃപ്തി ദേശായി

single-img
13 October 2018

ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി .ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണ്. ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം.ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി തുടക്കം മുതല്‍ വാദിക്കുന്നയാളാണ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗ, ശനിഷിഗ്നാപൂര്‍ എന്നിവിടങ്ങളില്‍ തൃപ്തി ദേശായി പ്രവേശിച്ചിരുന്നു.തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് നഗറിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചത്.