വിവാഹദിവസം അണിഞ്ഞൊരുങ്ങി സന്തോഷവതിയായി വധു എത്തി; അതും വരന്റെ കല്ലറയിലേയ്ക്ക്

single-img
13 October 2018

അമേരിക്കയിലെ അലബാമയിലാണ് ഏവരെയും വിഷമിപ്പിക്കുന്ന സംഭവം നടന്നത്. ഫയര്‍ഫോഴ്‌സില്‍ രക്ഷാപ്രവര്‍ത്തകനായ കെന്‍ഡല്‍ ജെയിംസ് മര്‍ഫിയുടെയും ജസീക്കയുടെയും വിവാഹം നിശ്ചയിച്ചിരുന്നത് കഴിഞ്ഞ മാസം 21 നായിരുന്നു. എന്നാല്‍ വിവാഹം തീരുമാനിച്ചതിനു പിന്നാലെ പത്തുമാസങ്ങള്‍ക്കു മുമ്പ് നടന്ന വാഹനാപകടത്തില്‍ കെന്റല്‍ മരിക്കുകയായിരുന്നു.

ഇന്ത്യാനയില്‍ മോണ്ട്‌ഗോമറിയില്‍ വെച്ച് കെന്‍ഡലിന്റെ കാറില്‍ മദ്യ ലഹരിയില്‍ വാഹനം ഓടിച്ച എത്തിയ ആളുടെ കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ കെന്റലിനെ ഭര്‍ത്താവായി തന്നെ കാണാനായിരുന്നു ജസീക്കയുടെ തീരുമാനം. അതുകൊണ്ടു തന്നെ വിവാഹം നടക്കേണ്ടിയിരുന്ന സെപ്റ്റംബര്‍ 21 നു വിവാഹവസ്ത്രങ്ങളിഞ്ഞ് വധുവായി ജസീക്ക കെന്‍ഡലിന്റെ കല്ലറയിലെത്തി.

വരന്റെ അഭാവത്തില്‍ ചടങ്ങുകള്‍ നടത്താനും ഫോട്ടോഷൂട്ട് നടത്താനും കെന്റല്‍ ഉപയോഗിച്ച യൂണിഫോം, ഹെല്‍മറ്റ് ബുട്ട്‌സ് എന്നിവയെല്ലാം കെന്‍ഡലിന്റെ മാതാപിതാക്കള്‍ നല്‍കി. ഫോട്ടോഗ്രാഫറായ മണ്ടി നീപ് ആണ് സാങ്കല്‍പിക വിവാഹത്തിന്റെ ഹൃദയഭേദകമായ ചിത്രങ്ങള്‍ പകര്‍ത്തിയത്.

അവരുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പകര്‍ത്തിയതും ഇദേഹമായിരുന്നു. സാങ്കല്‍പിക വിവാഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ലൗവിങ് ലൈഫ് ഫോട്ടോഗ്രാഫി ഒക്‌ടോബര്‍ അഞ്ചിന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.