കാമുകിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചു; പിന്നീട് സംഭവിച്ചത്

single-img
13 October 2018

സാധനങ്ങളും സേവനങ്ങളും വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഇബേ. എന്നാല്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് പകരം ബ്രിട്ടീഷുകാരനായ ഡെയില്‍ ലീക്ക്‌സ് എന്ന യുവാവ് കഴിഞ്ഞ ദിവസം ഇബേയില്‍ വില്‍ക്കാന്‍വച്ചത് സ്വന്തം കാമുകിയെ.

പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇബേ ഉപയോക്താക്കള്‍ ഈ കാമുകിക്ക് വിലയിട്ടു തുടങ്ങി. ഒടുവില്‍ കാമുകിക്ക് 68 ലക്ഷം രൂപവരെ വില നല്‍കാന്‍ ആളുകള്‍ എത്തിയതോടെ ഇബേ അധികൃതര്‍ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റില്‍നിന്ന് നീക്കം ചെയ്തു. വെബ്‌സൈറ്റിന്റെപ നയങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പിന്‍വലിച്ചത്.

അതേസമയം താന്‍ നല്‍കിയ പരസ്യം വെറും തമാശയായി മാത്രമേ കാമുകി കരുതിയിട്ടുള്ളൂവെന്നും അതില്‍ കാമുകി കെല്ലി ഗ്രീവ്‌സിന് പരിഭവമൊന്നുമില്ലെന്നുമാണ് കാമുകന്‍ അവകാശപ്പെടുന്നത്. ഇതുപോലുള്ള തമാശകള്‍ താന്‍ ദിവസവും കാണിക്കാറുണ്ടെന്നാണ് കാമുകന്‍ പറയുന്നത്. ഒരു വര്ഷല്‍മായി ലണ്ടനില്‍ താമസിക്കുകയാണ് ഇവര്‍.