ബിക്കിനി ചിത്രം പങ്കുവച്ച സണ്ണി ലിയോണിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

single-img
12 October 2018

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനം. ഭര്‍ത്താവിനൊപ്പം മെക്‌സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രമാണ് സണ്ണി ലിയോണിന് നേരെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്.

കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം ഇന്റസ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നു തുടങ്ങുന്ന കമന്റുകളില്‍ ഏറിയ പങ്കും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണ്.