വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ കവര്‍ന്നത് 143 കോടി

single-img
12 October 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ 143 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. മുംബൈ നരിമാന്‍ പോയന്റിലുള്ള ശാഖയിലാണ് തട്ടിപ്പ് നടന്നത്. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുളള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. മുംബൈ പൊലിസില്‍ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. മൗറിഷ്യേസിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണിത്. മൗറീഷ്യസ് 25 ശതമാനം ബാങ്കിംങ് ഇടപാട് നടക്കുന്നത് ബാങ്ക് ഓഫ് മൊറീഷ്യസിലൂടെയാണ്. ഒക്ടോബര്‍ രണ്ടിന് സൈബര്‍ തട്ടിപ്പിലൂടെ 14 ലക്ഷം ഡോളര്‍ നഷ്ടപെട്ടതായി ബാങ്ക് അറിയിച്ചിരുന്നു.

ഇന്ത്യയില്‍ മുംബൈ, ചെന്നൈ, ഹൈദരാബാദ് ആന്ധ്രയിലെ രാമചന്ദ്രപുരം എന്നിവിടങ്ങളിലാണ് ബാങ്കിന് ശാഖകള്‍ ഉളളത്. രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത്, പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്.

നേരത്തെ, ചെന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കില്‍നിന്ന് 34കോടി രൂപയും പുണെയിലെ കോസ്‌മോസ് ബാങ്കില്‍ നിന്ന് 94 കോടി രൂപയും ഹാക്കര്‍ മാര്‍ കവര്‍ന്നിരുന്നു. കോസ്‌മോസ് കേസില്‍ ഏഴുപേര്‍ പിന്നീട് പിടിയിലായി. കോസ്‌മോസ് ബാങ്ക് ഓണ്‍ലൈന്‍ കവര്‍ച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്.