‘ഓരോരുത്തരുടേയും പേരുകള്‍ പുറത്തുവിടും’; നടി റോസിന്‍ ജോളിയുടെ പോസ്റ്റ് പിന്‍വലിച്ചു

single-img
12 October 2018

ജോലി സ്ഥലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടൂ ക്യാംപയിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇതിനകം പല പ്രമുഖരുടെയും പേരുകള്‍ ഭയം വെടിഞ്ഞ് സ്ത്രീകള്‍ വെളിപ്പെടുത്തി കഴിഞ്ഞു. മലയാള സിനിമയില്‍ എംഎല്‍എ കൂടിയായ മുകേഷിന്റെ പേരും മീ ടൂവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു.

ഇതിനിടയിലാണ് മീ ടൂ ക്യാമ്പയിനെ പരിഹസിച്ച് നടിയും മോഡലുമായ റോസിന്‍ ജോളി രംഗത്തെത്തിയത്. മീ ടൂ ഹാഷ് ടാഗില്‍ തന്റെ തുറന്നുപറച്ചില്‍ എന്ന രീതിയിലാണ് റോസിന്‍ ജോളിയുടെ പോസ്റ്റ്. എന്നാല്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചല്ല ഇത്.

മറിച്ച് പണം കടംവാങ്ങിയിട്ട് തിരിച്ചുതരാത്തവരെ കുറിച്ചാണ് റോസിന്‍ പറയുന്നത്. തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്‌മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണെന്നാണ് റോസിന്‍ പറയുന്നത്.

എന്നാല്‍ താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാംപെയ്‌നെതിരെ പരിഹാസവുമായി എത്തിയത് തരംതാഴ്ന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.